Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Viral Video

സ്കൂ​ളു​ക​ളി​ൽ വ​ട​പാ​വ് നി​രോ​ധി​ച്ച​തി​നെ​ക്കു​റി​ച്ചു​ള്ള വി​ദ്യാ​ർ​ഥി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യു​മാ​യി തു​ക്കാ​റാം മു​ണ്‌​ഠെ, വീ​ഡി​യോ വൈ​റ​ൽ 

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്കൂ​ൾ കാ​ന്‍റീ​നു​ക​ളി​ൽ വി​വാ​ദ​മാ​യ ജ​ങ്ക് ഫു​ഡ് നി​രോ​ധ​ന​ത്തി​ന് പി​ന്നാ​ലെ, ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ന്ന ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ തു​ക്കാ​റാം മു​ണ്ഠെ​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. സ്കൂ​ളു​ക​ളി​ൽ വ​ട​പാ​വ് വീ​ണ്ടും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു കൊ​ച്ചു​കു​ട്ടി നേ​രി​ട്ട് ചോ​ദി​ച്ച​പ്പോ​ഴാ​ണ് മു​ണ്ഠെ അ​തി​ന് മ​റു​പ​ടി ന​ൽ​കി​യ​ത്.

"വ​ട​പാ​വ് ക​ഴി​ച്ചി​ല്ലെ​ങ്കി​ൽ ന​മ്മു​ടെ ജീ​വി​തം നി​ന്നു​പോ​കി​ല്ല. ന​ല്ല പോ​ഷ​കാ​ഹാ​രം ക​ഴി​ച്ചാ​ൽ ശ​രീ​ര​ത്തി​ന്‍റെ വ​ള​ർ​ച്ച ന​ന്നാ​യി ന​ട​ക്കും" എ​ന്ന് വി​ദ്യാ​ർ​ഥി​യോ​ട് മു​ണ്ഠെ ചി​രി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു. എ​ണ്ണ​യി​ൽ വ​റു​ത്ത ജ​ങ്ക് ഫു​ഡു​ക​ൾ​ക്ക് പോ​ഷ​ക​മൂ​ല്യ​മി​ല്ലെ​ന്നും, ശ​രീ​ര​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് പ്രോ​ട്ടീ​ൻ അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ക്ര​മ​മാ​ണ് പി​ന്തു​ട​രേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. കൂ​ടാ​തെ, ചൈ​നീ​സ് സ്ട്രീ​റ്റ് ഫു​ഡു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന കൃ​ത്രി​മ നി​റ​ങ്ങ​ളെ​യും രാ​സ​വ​സ്തു​ക്ക​ളെ​യും കു​റി​ച്ച് കു​ട്ടി​ക​ളെ അ​ദ്ദേ​ഹം ജാ​ഗ്ര​ത​പ്പെ​ടു​ത്തി.

 

Movies

ഒ​രു ഉ​മ്മ ത​ന്നേ​ക്ക് എ​ന്ന് പി​ഷാ​ര​ടി, ക​വി​ളി​ൽ മു​ത്തം ന​ൽ​കി മ​മ്മൂ​ട്ടി; വീ​ഡി​യോ  

മ​മ്മൂ​ട്ടി​ക്ക് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം ല​ഭി​ച്ച സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ര​മേ​ഷ് പി​ഷാ​ര​ടി. ഇ​രു​വ​ർ​ക്കു​മി​ട​യി​ലെ ഊ​ഷ്മ​ള​മാ​യ സൗ​ഹൃ​ദം വി​ളി​ച്ചോ​തു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് പി​ഷാ​ര​ടി പ​ങ്കു​വ​ച്ച​ത്.

ത​ന്‍റെ ഫോ​ണി​ന്‍റെ ഗ്യാ​ല​റി​യി​ൽ ഏ​റെ നാ​ളാ​യി അ​തീ​വ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചു​വെ​ച്ചി​രു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് പി​ഷാ​ര​ടി പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. കാ​റി​ൽ ഇ​രി​ക്കു​ന്ന മ​മ്മൂ​ട്ടി​യു​ടെ അ​രി​കി​ലേ​ക്ക് ചെ​ന്ന് ക​ല​ക്കി, ഒ​രു ഉ​മ്മ ത​ന്നേ​ക്ക്...​എ​ന്ന് പി​ഷാ​ര​ടി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. ഉ​ട​ൻ ത​ന്നെ കാ​റി​ന്‍റെ വി​ൻ​ഡോ​യി​ലൂ​ടെ ത​ല പു​റ​ത്തേ​ക്കി​ട്ട് മ​മ്മൂ​ട്ടി, ര​മേ​ശ് പി​ഷാ​ര​ടി​യു​ടെ ക​വി​ളി​ൽ സ്നേ​ഹ​ത്തോ​ടെ ചും​ബി​ക്കു​ക​യാ​യി​രു​ന്നു.

"ഇ​ന്ന​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്ന്. ഗാ​ല​റി​യി​ൽ ഇ​തി​ങ്ങി​നെ പോ​സ്റ്റ്‌ ചെ​യ്യാ​തെ സൂ​ക്ഷി​ച്ചു വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു' എ​ന്ന ര​സ​ക​ര​മാ​യ കു​റി​പ്പോ​ടെ​യാ​ണ് പി​ഷാ​ര​ടി ഈ ​സു​ന്ദ​ര നി​മി​ഷം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.

 

National

അ​ടി​ച്ചു ഫി​റ്റാ​യ യു​വ​തി ബാ​റി​ൽ പ​ര​സ്യ​മാ​യി മൂ​ത്ര​മൊ​ഴി​ച്ചു; ജീവനക്കാർക്കെതിരേ ഭീഷണിയും, വീ​ഡി​യോ വൈ​റ​ൽ

മുംബൈ: സ്ത്രീ​ക​ൾ മ​ദ്യ​പി​ക്കു​ന്ന​തും അ​ടി​പി​ടി​യു​ണ്ടാ​ക്കു​ന്ന​തു​മെ​ല്ലാം പു​തി​യ സം​ഭ​വ​മ​ല്ല. ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. എ​ന്നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം മും​ബൈ​യി​ൽ ന​ട​ന്ന സം​ഭ​വം, ഒ​രു വ​ല്ലാ​ത്ത സം​ഭ​വ​മാ​യി​പ്പോ​യി!

ക​ല്യാ​ണി​ലു​ള്ള ബാറിലാണു സംഭവം. ആളുകൾ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന റസ്റ്ററന്‍റിലിരുന്ന് യുവതി മൂത്രമൊഴിക്കുകയായിരുന്നു. തീൻമേശയ്ക്കടിയിലാണ് യുവതി മൂത്രമൊഴിച്ചത്. ദൃ​ശ്യ​ങ്ങ​ൾ സമൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നുണ്ട്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു സ്ത്രീ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. മറ്റുള്ളവർ ഇവിടെയി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​ണെ​ന്നും തൊ​ട്ട​ടു​ത്തു ശു​ചി​മു​റി​യു​ണ്ടെ​ന്നും ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച സ്ത്രീ ​വി​ളി​ച്ചു​പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും, മദ്യലഹരിയിൽ അതൊന്നും വകവയ്ക്കാതെ പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു.

യുവതിയുടെ പ്രവൃത്തി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ഹോ​ട്ട​ൽ മാ​നേ​ജ​രും മ​റ്റുള്ളവരും ഇ​ട​പെ​ട്ടു. ഇവരോടു കയർത്ത യുവതി ജീവനക്കാരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊ​തു​സ്ഥ​ല​ത്ത് ഇ​ത്ത​ര​മൊ​രു മോ​ശം പ്ര​വൃ​ത്തി ചെ​യ്തി​ട്ടും മാ​പ്പ് പ​റ​യാൻപോലും യുവതി തയാറായില്ല. ഒടുവിൽ സ്ത്രീ പുറത്തേക്കിറങ്ങുന്നതും ജീവനക്കാരെ ചീത്തവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വീ​ഡി​യോ സോഷ്യൽ മീഡിയകളിൽ തരംഗമായതോടെ, വലിയ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നും സം​സ്കാ​ര​ത്തി​നും വി​രു​ദ്ധ​മാ​യ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്കെ​തി​രേ പ​ല​രും രൂ​ക്ഷമായി പ്ര​തി​ക​രി​ച്ചു. എ​ന്നാ​ൽ, യുവതി ചെ​യ്ത​ത് തെ​റ്റാ​ണെ​ങ്കി​ലും അ​വ​രു​ടെ വീ​ഡി​യോ ഇ​ത്ത​ര​ത്തി​ൽ പ​ര​സ്യ​മാ​ക്കു​ന്ന​ത് വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും മാ​ന​സി​കപീ​ഡ​ന​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ചി​ല​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Movies

മ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് വ​രെ ചി​ന്തി​ച്ചു, ആ ​വീ​ഡി​യോ വ​ല്ലാ​ത്ത ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി; ബി​ജു​ക്കു​ട്ട​ന്‍റെ അ​രി​കി​ലെ​ത്തി ആ ​അ​ച്ഛ​ൻ

വി​ഷു​വി​ന് പ​ട​ക്കം പൊ​ട്ടി​ച്ച് പേ​ടി​ച്ച് വീ​ഴു​ന്ന ഒ​രു അ​ച്ഛ​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മ​ധ്യ​മ​ങ്ങ​ളി​ൽ ഹി​റ്റാ​യി​രു​ന്നു. അ​ന്നു മു​ത​ൽ എ​ന്ന് പ​ട​ക്കം പൊ​ട്ടി​ച്ചാ​ലും ഈ ​ആ​ളു​ടെ വീ​ഡി​യോ പ​ങ്കു​വ​യ്ക്കു​മാ​യി​രു​ന്നു.

ഇ​തു​വ​രെ ആ ​വീ​ഡി​യോ ക​ണ്ട് പൊ​ട്ടി​ച്ചി​രു​ന്ന​വ​രാ​യി​രു​ന്നു ന​മ്മ​ളി​ല​ധി​ക​വും. എ​ന്നാ​ൽ വാ​ഴ 2 ഇ​റ​ങ്ങി​യ​തോ​ടെ ചി​രി​ച്ചു​കൊ​ണ്ട് ന​മു​ക്ക് ആ ​വീ​ഡി​യോ കാ​ണാ​നാ​കി​ല്ല. ഇ​പ്പോ​ഴി​താ ആ ​വീ​ഡി​യോ​യി​ലെ അ​ച്ഛ​ൻ‌ വാ​ഴ​യി​ൽ ആ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ബി​ജു​ക്കു​ട്ട​നെ തേ​ടി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ബി​ജു​ക്കു​ട്ട​ൻ ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ‍​ഡി​യ​യി​ലൂ​ടെ സ​ന്തോ​ഷം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

''ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും എ​ന്‍റെ​യും എ​ന്‍റെ കു​ടും​ബ​ത്തി​റെ​യും വി​ഷു​ദി​ന ആ​ശം​സ​ക​ൾ. വാ​ഴ 2 സി​നി​മ ക​ണ്ടി​ട്ടു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ളും ഒ​രേ​പോ​ലെ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു കാ​ര്യ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രു വി​ഷു ദി​വ​സം പ​ട​ക്കം പൊ​ട്ടി​ച്ച് റോ​ഡി​ൽ വീ​ഴു​ന്ന ആ ​ചേ​ട്ട​ൻ ആ​രാ​ണ്, എ​വി​ടെ​യാ​ണ്, എ​ന്തു സം​ഭ​വി​ച്ചു എ​ന്നൊ​ക്കെ.

ഈ ​സി​നി​മ​യു​ടെ എ​ഴു​ത്തു​കാ​ര​ൻ വി​പി​ൻ​ദാ​സി​നും ഇ​തി​ന്‍റെ സം​വി​ധാ​യ​ക​ൻ സ​വി​നും സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്കും ന​മു​ക്ക് ആ​ർ​ക്കും അ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ൽ അ​ദ്ദേ​ഹ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും ഭാ​ര്യ​യു​ടെ കൂ​ട്ടു​കാ​രി​യും മ​ക​ളും എ​ന്നെ കാ​ണാ​ൻ വീ​ട്ടി​ൽ വ​ന്നി​രു​ന്നു.

വാ​ഴ 2 സി​നി​മ ക​ണ്ടെ​ന്നും, ക​ണ്ട​പ്പോ​ൾ ഒ​രു​പാ​ട് ആ​ശ്വാ​സം തോ​ന്നി​യെ​ന്നും പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം തു​ട​ങ്ങി​യ​ത്. ആ ​വീ​ഴ്ച​യ്ക്ക് അ​പ്പു​റ​ത്തേ​ക്ക് അ​യാ​ളു​ടെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച കാ​ര്യം അ​തേ​പോ​ലെ ഞ​ങ്ങ​ൾ സി​നി​മ​യി​ൽ ചെ​യ്തു വ​ച്ചി​ട്ടു​ണ്ട് എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ എ​നി​ക്ക് അ​ത്ഭു​തം തോ​ന്നി.

'എ​ന്‍റെ മ​ക​ൻ ആ​റാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ എ​ന്‍റെ അ​നി​യ​ൻ ത​ന്നെ എ​ടു​ത്തു പോ​സ്റ്റ് ചെ​യ്ത വി​ഡി​യോ ആ​ണ് അ​ത്. അ​ന്ന് ഞാ​ൻ വീ​ഴു​ന്ന​ത് ക​ണ്ട എ​ന്‍റെ മ​ക​ൻ എ​നി​ക്കെ​ന്തോ ആ​പ​ത്ത് സം​ഭ​വി​ച്ചു എ​ന്നു ക​രു​തി പൊ​ട്ടി ക​ര​ഞ്ഞു കൊ​ണ്ട് ഓ​ടി​വ​ന്നു എ​ന്നെ കെ​ട്ടി​പ്പി​ടി​ച്ചു, എ​ന്നെ പി​ടി​ച്ച് എ​ഴു​ന്നേ​ൽ​പ്പി​ക്കാ​ൻ നോ​ക്കി, അ​ത്ര​യും സ​ങ്ക​ട​ത്തോ​ടെ എ​ന്‍റെ മ​ക​നെ ഞാ​ൻ അ​തു​വ​രെ ക​ണ്ടി​ട്ടി​ല്ല.

പി​ന്നീ​ട് ഈ ​വീ​ഡി​യോ വൈ​റ​ലാ​യി, ആ ​വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​യാ​ൾ മ​ന​സി​ൽ പോ​ലും വി​ചാ​രി​ക്കാ​ത്ത രീ​തി​യി​ൽ അ​ത് ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി. എ​ല്ലാ​യി​ട​ത്തും ആ ​വീ​ഡി​യോ കാ​ണു​മ്പോ​ൾ വി​ഷ​മം ആ​ണ് തോ​ന്നി​യി​രു​ന്ന​ത്. ഒ​രു ഫം​ഗ്ഷ​ന് പോ​കാ​നും, ആ​ളു​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​നും ഒ​ക്കെ മ​ടി​യാ​യി​രു​ന്നു.

ആ ​വി​ഡി​യോ ക​ണ്ട ആ​ളു​ക​ൾ ചേ​ട്ട​ൻ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നോ, പ​ട​ക്കം ഇ​ത്ര പേ​ടി​യാ​ണോ എ​ന്നൊ​ക്കെ ചോ​ദി​ക്കു​മ്പോ​ൾ ശ​രി​ക്കും വി​ഷ​മം തോ​ന്നി​യി​രു​ന്നു. മ​രി​ക്കു​ന്ന​തി​നെ കു​റി​ച്ച് വ​രെ ചി​ന്തി​ച്ചു​പോ​യി​ട്ടു​ണ്ട്. എ​ല്ലാ വി​ഷു​ക്കാ​ലം വ​രു​മ്പോ​ഴും ആ ​വീ​ഡി​യോ​യെ പ​റ്റി​യു​ള്ള ഓ​ർ​മ വ​ല്ലാ​ത്ത മാ​ന​സി​ക​ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

സി​നി​മ​യി​ലെ പാ​ട്ട് റി​ലീ​സ് ആ​യ​പ്പോ​ൾ, അ​തി​ലെ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന സീ​ൻ ക​ണ്ട് അ​ത് ആ​ളു​ക​ൾ​ക്ക് ഒ​രു ഓ​ർ​മ​പ്പെ​ടു​ത്ത​ൽ ആ​വു​മെ​ന്നും കൂ​ടു​ത​ൽ ആ​ളു​ക​ൾ ഇ​ത് അ​റി​യു​മെ​ന്നും ഞാ​ൻ പേ​ടി​ച്ചു.

പ​ക്ഷേ സി​നി​മ ക​ണ്ടി​റ​ങ്ങി​യ എ​ന്‍റെ മ​ക​ൻ അ​വ​ന്‍റെ ജോ​ലി സ്ഥ​ല​ത്തു​നി​ന്നും എ​ന്നെ വി​ളി​ച്ച് അ​ച്ഛ​നും അ​മ്മ​യും എ​ന്താ​യാ​ലും സി​നി​മ പോ​യി കാ​ണ​ണം എ​ന്ന് പ​റ​ഞ്ഞു.

സി​നി​മ ക​ണ്ട​തി​നു​ശേ​ഷം വ​ള​രെ സ​ന്തോ​ഷ​ത്തി​ലാ​ണ്, ഇ​ത്ര കാ​ലം ഉ​ണ്ടാ​യ പേ​ടി​യും ടെ​ൻ​ഷ​നു​മെ​ല്ലാം പെ​ട്ടെ​ന്ന് പോ​യ പോ​ലെ. ആ ​വി​ഡി​യോ​യി​ലൂ​ടെ ആ​ളു​ക​ൾ ക​ണ്ട​തി​ന് അ​പ്പു​റ​ത്തേ​ക്ക് അ​വി​ടെ സം​ഭ​വി​ച്ച​ത് അ​തേ​പോ​ലെ സ്ക്രീ​നി​ൽ ക​ണ്ട​പ്പോ​ൾ വ​ല്ലാ​ത്ത സ​ന്തോ​ഷ​വും ആ​ശ്വാ​സ​വും തോ​ന്നി.

ഒ​രു​പാ​ട് സ​ന്തോ​ഷ​ത്തോ​ടെ ക​ണ്ണ് നി​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം എ​ന്നോ​ട് സം​സാ​രി​ച്ച് തീ​ർ​ത്ത​ത്.

ത​ന്‍റെ ജീ​വി​തം പ​ക​ർ​ത്തി വെ​ച്ച​തു​പോ​ലെ​യാ​ണ് സി​നി​മ ക​ണ്ട​പ്പോ​ൾ തോ​ന്നി​യ​തെ​ന്നും അ​തെ​ങ്ങ​നെ​യാ​ണെ​ന്നും ചേ​ട്ട​ൻ എ​ന്നോ​ട് ചോ​ദി​ച്ചു.

അ​ത് ചേ​ട്ട​നെ പോ​ലെ ത​ന്നെ എ​നി​ക്കും അ​റി​യി​ല്ല ഞാ​ൻ ര​ണ്ടു മൂ​ന്നു ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​റ​ഞ്ഞ​തു​പോ​ലെ അ​ത് വി​പി​ൻ​ദാ​സി​ന്‍റെ​യും സ​വി​ന്‍റെ​യും ഒ​രു മാ​ജി​ക് ത​ന്നെ​യാ​ണ്.

ദ​യ​വ് ചെ​യ്ത് ഇ​ത് വാ​യി​ക്കു​ന്ന ആ​രും ഇ​നി ആ ​ചേ​ട്ട​ൻ ആ​രാ​ണെ​ന്ന് അ​ന്വേ​ഷി​ച്ച് പോ​വു​ക​യോ അ​വ​രു​ടെ വ്യ​ക്തി​ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​ക​യ​റാ​നോ ശ്ര​മി​ക്ക​രു​ത്. ചേ​ട്ട​ൻ ഇ​നി​യെ​ന്നും സ​ന്തോ​ഷ​മാ​യി ഇ​രി​ക്ക​ട്ടെ. ഒ​രി​ക്ക​ൽ​കൂ​ടി എ​ല്ലാ​വ​ർ​ക്കും വി​ഷു ആ​ശം​സ​ക​ൾ നേ​രു​ന്നു.''

 

Kerala

ഷിം​ജി​ത​യ്‌​ക്കെ​തി​രെ പു​തി​യ കേ​സ്; അ​നു​വാ​ദ​മി​ല്ലാ​തെ വീ​ഡി​യോ പ​ക​ര്‍​ത്തി​യെ​ന്ന് സ​ഹ​യാ​ത്ര​ക്കാ​രി​യു​ടെ പ​രാ​തി

കോ​ഴി​ക്കോ​ട്: ബ​സ് യാ​ത്ര​യ്ക്കി​ടെ ദീ​പ​ക് എ​ന്ന യു​വാ​വി​ന്‍റെ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഷിം​ജി​ത മു​സ്ത​ഫ​യ്‌​ക്കെ​തി​രെ പു​തി​യ പ​രാ​തി കൂ​ടി. ഷിം​ജി​ത പ​ക​ര്‍​ത്തി​യ വീ​ഡി​യോ​യി​ല്‍ ഉ​ള്‍​പ്പെ​ട്ട സ​ഹ​യാ​ത്ര​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​തി​നും പ്ര​ച​രി​പ്പി​ച്ച​തി​നു​മെ​തി​രെ നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യ​ത്.

ദീ​പ​ക്കി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്ന​തി​നി​ട​യി​ല്‍ ത​ന്‍റെ മു​ഖ​വും ഷിം​ജി​ത വീ​ഡി​യോ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് ത​ന്‍റെ സ്വ​കാ​ര്യ​ത​യെ ലം​ഘി​ക്കു​ന്ന​താ​ണെ​ന്നും മാ​ന​ഹാ​നി ഉ​ണ്ടാ​ക്കി​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് ക​ണ്ണൂ​ര്‍ സൈ​ബ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന ഈ ​വീ​ഡി​യോ ഉ​ട​ന്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ദീ​പ​ക്കി​ന്‍റെ ആ​ത്മ​ഹ​ത്യ​യെ​ത്തു​ട​ര്‍​ന്ന് ഈ ​വീ​ഡി​യോ വീ​ണ്ടും ച​ര്‍​ച്ച​യാ​യ​തോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്.

അ​തേ​സ​മ​യം, ദീ​പ​ക്കി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കു​ന്ദ​മം​ഗ​ലം കോ​ട​തി പ​രി​ഗ​ണി​ക്കും. ബ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള തെ​ളി​വു​ക​ള്‍ പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Kerala

വിവാദ വീഡിയോ പ്രചരണം; യുവതി മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങി

കോഴിക്കോട്: ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപിച്ചു സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് മാങ്കാവ് ഗോവിന്ദപുരം മണല്‍ത്താഴം ഉള്ളാട്ടുതൊടി ദീപക് ഹൗസില്‍ ദീപക് (42) ജീവനൊടുക്കിയ സംഭവത്തില്‍ വടകര സ്വദേശിനി ഷിംജിത മുസ്തഫ (35) മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയതിനു പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ദീപക്കിന്‍റെ അമ്മ കന്യക കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതിയിലാണ് നടപടി. ഇന്നലെ ദീപക്കിന്‍റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്.

മുൻ ജനപ്രതിനിധി

അതേസമയം, ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും നിയമപോരാട്ടം നടത്തുമെന്നും ദീപക്കിന്‍റെ പിതാവ് ചോയി പറഞ്ഞു. ഓള്‍ കേരള മെന്‍സ് അസോസിയേഷനു വേണ്ടി രാഹുല്‍ ഈശ്വറും മറ്റു സംഘടനകളും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. ദീപക്കിനെതിരേ വീഡിയോ പ്രചരിപ്പിച്ച ഷിംജിത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറും പൊതുപ്രവര്‍ത്തകയുമാണ്. മലപ്പുറം അരീക്കോട് കഴിഞ്ഞ തവണ യുഡിഎഫ് ജനപ്രതിനിധിയായിരുന്നു. സ്വന്തം വീടായ വടകര ചേറോടാണ് കുറച്ചു കാലമായി ഇവര്‍ താമസിക്കുന്നത്. നേരത്തെ വിദേശത്തു പോയിട്ടുള്ള യുവതി അവിടെനിന്നു നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചാണ് ശ്രദ്ധിക്കപ്പെട്ടത്.

വീഡിയോ പിൻവലിച്ചു

ദീപക്കിന്‍റെ മരണത്തില്‍ പ്രതിഷേധം രൂക്ഷമായതോടെ, ഷിംജിത ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പ്രൈവറ്റാക്കി പിന്‍വലിഞ്ഞു. അക്കൗണ്ടുകളില്‍നിന്നു വീഡിയോ പിന്‍വലിച്ചുവെങ്കിലും ഇതു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷിംജിതക്കെതിരേ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ആക്രമണം രൂക്ഷമായതോടെ, ദീപക്കിന്‍റെ മരണ ശേഷവും തന്‍റെ നടപടിയെ ന്യായീകരിച്ചു ഷിംജിത ഞായറാഴ്ച പങ്കുവച്ച വീഡിയോയും അക്കൗണ്ടില്‍നിന്ന് അപ്രത്യക്ഷമായി. യുവതി വീഡിയോ പ്രചരിപ്പിച്ചതു മൂലമുള്ള അപമാനവും മാനസിക സംഘർഷവുമാണ് ദീപക് ജീവനൊടുക്കാൻ കാരണമെന്നാണ് ആരോപണം.

കുടുംബത്തിന്‍റെ ആശ്രയം
‌
കണ്ണൂര്‍ പയ്യന്നൂരില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ദീപക് ദുരുദ്ദേശ്യത്തോടെ തന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന ആരോപണത്തോടെയാണ് ഷിംജിത കഴിഞ്ഞ ദിവസം വീഡിയോ പ്രചരിപ്പിച്ചത്. കോഴിക്കോടെ ഒരു വസ്ത്രശാലയില്‍ മാനേജരായിരുന്ന ദീപക് ജോലി ആവശ്യാര്‍ഥമാണ് കണ്ണൂരില്‍ എത്തിയത്. വീഡിയോ പ്രചരണത്തിനു ശേഷം ദീപക് മാനസികമായി തളര്‍ന്നിരുന്നുവെന്ന് അമ്മ കന്യക പറഞ്ഞു. ഒറ്റ മകനായിരുന്നു ദീപക്. ദീപക്കിന്‍റെ മരണത്തോടെ മാതാപിതാക്കള്‍ക്ക് ആശ്രയമില്ലാതായി.

പരാതി പറഞ്ഞെന്നും ഇല്ലെന്നും

ബസില്‍ അനുഭവം സംബന്ധിച്ച് എന്തുകൊണ്ട് പോലീസില്‍ പരാതി നല്‍കിയില്ല ചോദ്യം ഉയർന്നതോടെ, വടകര പോലീസില്‍ വിവരം അറിയിച്ചിരുന്നുവെന്നു ഷിംജിത കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നു പോലീസ് പറഞ്ഞു. പരിചയമുള്ള പോലീസുകാരനോടു വിവരം പറഞ്ഞതായാണ് ഏറ്റവും ഒടുവില്‍ ഷിംജിത പറയുന്നത്. അക്കാര്യവും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ദീപക് മാന്യനാണെന്നും ഇതുവരെ ഒരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവര്‍ത്തിക്കുന്നത്. പുരുഷ അസോസിയേഷൻ ദീപക്കിന്‍റെ കുടുംബത്തിനു സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി ആക്ടിവിസ്റ്റുകള്‍ ദീപക്കിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് നിയമപോരാട്ടത്തിനു പിന്തണ അറിയിക്കുകയും ചെയ്തു.

Kerala

വീഡിയോ പ്രചാരണം: യുവതിക്കെതിരേ ആക്രമണം കടുത്തു; അക്കൗണ്ടുകൾ പ്രൈവറ്റ് ആക്കി

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും പൊതുപ്രവര്‍ത്തകയുമായ യുവതി വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരേ സൈബർ ആക്രമണം കടുത്തു. മാനക്കേട് കാരണം കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് (41) ജീവനൊടുക്കിയ സംഭവത്തിലാണ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫാമുകളില്‍ കടുത്ത സൈബര്‍ ആക്രമണം നടക്കുന്നത്.

പാവപ്പെട്ട യുവാവിനെ കൊലയ്ക്കു കൊടുത്തുവെന്ന് ആരോപിച്ചു പ്രമുഖ സോഷ്യല്‍ മീഡിയ താരങ്ങളും ജനപ്രതിനിധികളും സെലിബ്രിറ്റികളും യുവതിക്കെതിരേ രംഗത്തുവന്നതോടെ അവര്‍ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പ്രൈവറ്റാക്കി.
കല്‍പ്പറ്റ എംഎല്‍എ ടി. സിദീഖ്, നടിയും ഡബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി, സന്തോഷ് പണ്ഡിറ്റ്, രാഹുല്‍ ഈശ്വര്‍, മെന്‍സ് അസോസിയേഷന്‍ പ്രതിനിധി അജിത് തുടങ്ങിയവര്‍ യുവതിയുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. സംഭവത്തില്‍ യുവതിക്കെതിരെ പരാതി പ്രവാഹമാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പോലീസിനുമാണ് പരാതികള്‍ ലഭിച്ചത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കാൻ കാരണം അപമാനവും മാനസിക സംഘര്‍ഷവുമെന്നാണ് പരാതിയില്‍ പറയുന്നത്. അന്വേഷണം നടത്താനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസിന്‍റെ നീക്കം.

Kerala

ബസിലെ വിവാദ വീഡിയോ, ജീവനൊടുക്കൽ; യുവതിയുടെ മൊഴിയെടുക്കാന്‍ പോലീസ്

കോഴിക്കോട്: ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപിച്ചു സമൂഹ മാധ്യമങ്ങളില്‍ യുവതി വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയതില്‍ നിയമ നടപടിക്ക് ഒരുങ്ങി കുടുംബം. ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും കോഴിക്കോട് മാങ്കാവ് ഗോവിന്ദപുരം സ്വദേശി ദീപക്കി(38)ന്‍റെ പിതാവ് ഉള്ളാട്ടുതൊടി ചോയി പറഞ്ഞു.
സംഭവത്തില്‍ യുവതിക്കെതിരെ പരാതി പ്രവാഹമാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പോലീസിനുമാണ് പരാതികള്‍ ലഭിച്ചത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കാൻ കാരണം അപമാനവും മാനസിക സംഘര്‍ഷവുമെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയിൽ അന്വേഷണം നടത്താനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസിന്‍റെ നീക്കം. കോഴിക്കോട് അരീക്കാട് സ്വദേശിയായ യുവതിയാണ് ദീപക്കിനെതിരെ വീഡിയോ ഇട്ടത്. ഇന്നു പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തും.
ദീപക് ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തിരക്കുള്ള ബസില്‍ വച്ച് യുവതി ചിത്രീകരിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്നു പരാതികളിൽ പറയുന്നു.

ബന്ധുക്കൾ രംഗത്ത്
‌
വസ്തുതാ വിരുദ്ധമായ പ്രചാരണമാണ് യുവതി നടത്തിയതന്നും ദീപക് കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. വീട്ടില്‍ അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാവിലെ എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്നു വീട്ടുകാര്‍ വാതിലില്‍ മുട്ടി വിളിച്ചെങ്കിലും മുറി തുറന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നു വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ ദീപക്കിനെ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന തരത്തിലുള്ള വീഡിയോ പ്രചരിച്ചത്. ദീപക് വളരെ മാന്യനാണെന്നും ഇതുവരെ ഒരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവര്‍ത്തിക്കുന്നത്. പൊതുപ്രവര്‍ത്തകയാണ് വീഡിയോ പ്രചരിപ്പിച്ചത്.
ദീപക്കിന്‍റെ ജീവനൊടുക്കിയതോടെ യുവതി വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ ആരോപണം ആവര്‍ത്തിച്ചിരുന്നു. ഇവര്‍ക്കെതിരേ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്.

Movies

വൈ​റ​ൽ ആ​വാ​ൻ വേ​ണ്ടി എ​ന്ത് നെ​റി​കേ​ടും കാ​ണി​ക്കു​ന്ന​വ​ർ, യാ​തൊ​രു ഭാ​വ വ്യ​ത്യാ​സ​വു​മി​ല്ലാ​തെ വീ​ഡി​യോ എ​ടു​ക്കു​ന്ന സ്ത്രീ: ​ഭാ​ഗ്യ​ല​ക്ഷ്മി പ​റ​യു​ന്നു  

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ഡ​ബ്ബിം​ഗ് ആ​ർ​ടി​സ്റ്റും ന​ടി​യു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി. യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ൽ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച സ്ത്രീ​യും അ​വ​രു​ടെ വീ​ഡി​യോ​യ്ക്ക് താ​ഴെ അ​യാ​ളെ തെ​റി വി​ളി​ച്ച​വ​രും ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്ന് ഭാ​ഗ്യ​ല​ക്ഷ്മി പ​റ​യു​ന്നു.

വൈ​റ​ൽ ആ​വാ​ൻ വേ​ണ്ടി എ​ന്ത് നെ​റി​കേ​ടും കാ​ണി​ക്കു​ന്ന ചി​ല മ​നു​ഷ്യ​രു​ടെ കൂ​ട്ട​ത്തി​ൽ ചി​ല സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും ഉ​ണ്ടെ​ന്ന് അ​വ​ർ പ​റ​യു​ന്നു.

‘‘ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന മി​ക്ക സ്ത്രീ​ക​ളും അ​നു​ഭ​വി​ക്കു​ന്ന ഒ​രു സ​ങ്ക​ട​മാ​ണ് തോ​ണ്ട​ലും മു​ട്ട​ലും. പ​ല​രും ഉ​റ​ക്കെ പ്ര​തി​ക​രി​ക്കാ​റു​ണ്ട്, ക​യ്യേ​റ്റം പോ​ലും ചെ​യ്യാ​റു​ണ്ട്. ചി​ല​ർ ഭ​യ​ന്ന് അ​വി​ടെ​നി​ന്നും മാ​റി പോ​കാ​റു​ണ്ട്. ഇ​വി​ടെ​യും അ​യാ​ൾ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ഈ ​പെ​ൺ​കു​ട്ടി​ക്ക് ഉ​റ​പ്പു​ണ്ടെ​ങ്കി​ൽ ഈ ​വി​ഡി​യോ എ​ടു​ക്കാ​ൻ കാ​ണി​ച്ച ധൈ​ര്യം അ​യാ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​നും കൂ​ടി കാ​ണി​ക്ക​ണ​മാ​യി​രു​ന്നു.

ഒ​രാ​ൾ ന​മു​ക്കി​ഷ്ട​മ​ല്ലാ​ത്ത രീ​തി​യി​ൽ പെ​രു​മാ​റു​മ്പോ​ൾ, ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കു​മ്പോ​ൾ ന​മ്മു​ടെ ഭാ​വ​ത്തി​ൽ പെ​രു​മാ​റ്റ​ത്തി​ൽ അ​ത്‌ പ്ര​ക​ട​മാ​കും. പ​ക്ഷേ ഈ ​വീ​ഡി​യോ​യി​ൽ യാ​തൊ​രു ഭാ​വ വ്യ​ത്യാ​സ​വു​മി​ല്ലാ​തെ വി​ഡി​യോ എ​ടു​ക്കു​ന്ന സ്ത്രീ ​എ​ന്താ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ ഉ​ദ്ദേ​ശി​ച്ച​ത്?

ഒ​രു ആ​രോ​പ​ണം വൈ​റ​ലാ​കു​മ്പോ​ൾ ഒ​രു ജീ​വി​തം മൗ​ന​മാ​യി ത​ക​രു​ന്നു. കു​റ്റം ചെ​യ്ത​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണം. നി​ര​പ​രാ​ധി​ക്ക് നീ​തി കി​ട്ട​ണം. ഇ​തി​ൽ ഒ​ന്നു​പോ​ലും ന​ഷ്ട​മാ​യാ​ൽ, അ​ത് നീ​തി​യ​ല്ല, സ​മൂ​ഹ​ത്തി​ന്‍റെ പ​രാ​ജ​യ​മാ​ണ്. ഒ​രാ​ളു​ടെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ /വി​ശ്വ​സി​പ്പി​ക്കാ​ൻ ആ ​വ്യ​ക്തി​ക്ക് സ്വ​ന്തം ജീ​വ​ൻ ന​ൽ​കേ​ണ്ടി​വ​രു​ന്നു.

അ​യാ​ൾ മ​രി​ച്ചി​ല്ലാ​യി​രു​ന്നു എ​ങ്കി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ജ​ഡ്ജി​മാ​ർ ര​ണ്ട് വി​ഭാ​ഗ​മാ​യേ​നെ. വീ​ഡി​യോ വ​ന്ന ഉ​ട​നെ അ​യാ​ൾ​ക്കെ​തി​രെ ന​ട​ന്ന വ്യാ​പ​ക​മാ​യ ആ​ക്ര​മ​ണം താ​ങ്ങാ​നാ​വാ​തെ​യാ​ണ​ല്ലോ അ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യ​ത്. അ​പ്പോ​ൾ ആ ​പെ​ണ്ണി​നും അ​വ​രു​ടെ വീ​ഡി​യോ ക​ണ്ട ഉ​ട​നെ താ​ഴെ വ​ന്ന് അ​യാ​ളെ തെ​റി വി​ളി​ച്ച​വ​രും അ​യാ​ളു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​ണ്.

കാ​ള പെ​റ്റു എ​ന്ന് കേ​ൾ​ക്കും മു​ൻ​പ് ക​യ​റെ​ടു​ക്കു​ന്ന​ത് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ സ്ഥി​രം കാ​ണു​ന്ന കാ​ഴ്ച​യാ​ണ്... വൈ​റ​ൽ ആ​വാ​ൻ വേ​ണ്ടി എ​ന്ത് നെ​റി​കേ​ടും കാ​ണി​ക്കു​ന്ന ചി​ല മ​നു​ഷ്യ​രു​ടെ കൂ​ട്ട​ത്തി​ൽ ചി​ല സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും ഉ​ണ്ട്. വ്യ​ക്ത​മാ​യ ചോ​ദ്യ​മി​ല്ലാ​തെ അ​യാ​ൾ​ക്ക് പ​റ​യാ​നു​ള്ള​ത് കേ​ൾ​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​തെ നി​ശ​ബ്ദ​മാ​യി ഒ​രു ജീ​വ​ൻ പോ​യി.’’ ഭാ​ഗ്യ​ല​ക്ഷ്മി പറയുന്നു. 

Viral

ഗെ​റ്റ് റെ​ഡി വി​ത്ത് അ​ക്ഷ്വി; ഈ ​കു​ഞ്ഞു സു​ന്ദ​രി​യു​ടെ വീ​ഡി​യോ എ​ങ്ങ​നെ കാ​ണാ​തെ പോ​കും

ഇ​ന്ന് കു​ഞ്ഞു കു​ട്ടി​ക​ൾ മു​ത​ൽ ​വ​ലി​യ​വ​ർ വ​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ താ​ര​മാ​ണ്. ജീ​വി​ത​ത്തി​ലെ ഓ​രോ നി​മി​ഷ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​യ്ക്കു​ന്ന​വ​രാ​ണ് ഇ​വ​രി​ൽ പ​ല​രും. അ​തി​ൽ ഡേ ​ഇ​ൻ മൈ ​ലൈ​ഫ്, ഗെ​റ്റ് റെ​ഡി വി​ത്ത് മീ ​എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​മു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ​മ​നം ക​വ​ർ​ന്നി​രി​ക്കു​ന്ന​ത് ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള ഒ​രു മൂ​ന്നു വ​യ​സു​കാ​രി​യാ​ണ്.

അ​ക്ഷ്വി മാ​ത്തൂ​ർ എ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ പേ​ര്. അ​വ​ൾ ഒ​രു ക​ല്യാ​ണ​ത്തി​നു പോ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. അ​താ​ണ് അ​വ​ൾ "ഗെ​റ്റ് റെ​ഡി വി​ത്ത് മീ' ​എ​ന്ന വീ​ഡി​യോ​യി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും കു​ഞ്ഞ് അ​ക്ഷ്വി​യു​ടെ ഭം​ഗി​യും ആ​ത്മ​വി​ശ്വാ​സ​വു​മാ​ണ് ആ​ളു​ക​ളെ ആ​ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ത്.

@themini_influencer എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ൽ ആ​ദ്യം ഒ​രു പി​ങ്ക് ക​ള​ർ ഫ്രോ​ക്കി​ലാ​ണ് അ​ക്ഷ്വി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഇ​ന്നൊ​രു ക​ല്യാ​ണ​ത്തി​ന് പോ​കു​ക​യാ​ണെ​ന്നും അ​തി​നാ​യി ഒ​രു​ങ്ങാ​മെ​ന്നും പ​റ​യു​ന്ന അ​വ​ൾ ധ​രി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ലെ​ഹ​ങ്ക അ​തി​ന്‍റെ ബ്ലൗ​സ്, വള​ക​ൾ, ദു​പ്പ​ട്ട, കു​ഞ്ഞി​ച്ചെ​രു​പ്പ് എ​ന്നി​വ​യെ​ല്ലാം അ​വ​ൾ വീ​ഡി​യോ​യി​ൽ പ​ങ്കു​വെ​യ്ക്കു​ന്നു​ണ്ട്. നി​ഷ്ക​ള​ങ്ക​മാ​യ ചി​രി​യോ​ടെ​യാ​ണ് അ​വ​ൾ ഇ​തെ​ല്ലാം പ​റ​യു​ന്ന​ത്.

പി​ന്നെ ഓ​രോ​ന്നാ​യി ധ​രി​ച്ച് ക​ല്യാ​ണ​ത്തി​നു പോ​കാ​നു​ള്ള ലു​ക്കി​ലാ​ണ് എ​ത്തു​ന്ന​ത്. വീ​ഡി​യോ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ഏ​ക​ദേ​ശം 7.4 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ വീ​ഡി​യോ ക​ണ്ടു ക​ഴി​ഞ്ഞു. കു​ഞ്ഞി​നെ പ്ര​ശം​സി​ച്ചാ​ണ് ക​മ​ന്‍റു​ക​ളി​ൽ അ​ധി​ക​വും. "ക്യൂ​ട്ട് ഫാ​ഷ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ' എ​ന്നാ​ണ് ഒ​രു ക​മ​ന്‍റ്. ആ​ക​ർ​ഷ​ക​മാ​യ ഭാ​വ​ങ്ങ​ൾ, പെ​രു​മാ​റ്റം എ​ന്നി​വ​യെ​ല്ലാം ആ​ളു​ക​ളെ ആ​ക​ർ​ഷി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up